You are Here : Home / News Plus

അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് തെലങ്കാന മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 10, 2014 04:58 hrs UTC

മാധ്യമങ്ങളെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തിയ പ്രസ്താവന വിവാദമാവുന്നു. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്‍െറ പരാമര്‍ശം. മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ തെലങ്കാനയിലെ ജനങ്ങളുടെ അഭിമാനത്തെയോ ജനപ്രതിനിധികളെയോ സംസ്കാരത്തെയോ അപമാനിച്ചാല്‍ മാധ്യമങ്ങളെ ജീവനോടെ കുഴിച്ചു മൂടുമെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്‍െറ ഭീഷണി. പ്രാദേശിക ചാനല്‍ പരിപാടിയില്‍ തെലങ്കാന രാഷ്ട്ര സമിതി എം.എല്‍.എമാരെ പരിഹസിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.തെലങ്കാനയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ തെലങ്കാനയിലെ ജനങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ അവഹേളിച്ച ചാനലുകളുടെ സംപ്രേഷണം തെലങ്കാനയിലെ കേബിള്‍ ഓപറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചു. മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.