You are Here : Home / News Plus

രണ്ട് ദിവസത്തിനകം ഖജനാവ് സാധാരണ നിലയിലാകുമെന്ന് മാണി

Text Size  

Story Dated: Tuesday, September 09, 2014 05:16 hrs UTC

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാന ഖജനാവ് സാധാരണ നിലയിലാകുമെന്നും ധനമന്ത്രി കെ.എം മാണി. ആദ്യമായല്ല സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നത്. ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടക്കാന്‍ ബെവ്കോയില്‍ നിന്ന് 300 കോടി രൂപ മുന്‍കൂര്‍ വാങ്ങിയതായും അദ്ദേഹം പറഞ്ഞു.
മദ്യനയം പുന:പരിശോധിക്കുന്ന പ്രശ്നമില്ല. സാമ്പത്തിക ലാഭമല്ല സാമൂഹിക നന്മയാണ് പ്രധാനം. ഇക്കൊല്ലം സംസ്ഥാനത്തിന്‍റെ വരുമാനത്തില്‍ 1811 കോടി രൂപയുടെ കുറവുണ്ടാകും. ഇത് മനസിലാക്കിയാണ് മദ്യനയം രൂപപ്പെടുത്തിയത് -അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.