You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

Text Size  

Story Dated: Tuesday, September 09, 2014 04:49 hrs UTC

മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വീണ്ടും താഴുന്നു. യൂറോപ്യന്‍ വിപണിയില്‍ 14 മാസത്തിനിയില്‍ ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളറിലും താഴെയത്തെി. ഇതോടൊപ്പം വിദേശ നാണയ വിപണിയില്‍ ഡോളറിനെതിരെ രൂപ അല്പം ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ ഈ മാസം ഒടുവില്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വില എണ്ണ കമ്പനികള്‍ വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.
യൂറോപ്യന്‍ വിണിയില്‍ കഴിഞ്ഞ ദിവസം ബാരലിന് 99.72 ഡോളര്‍ എന്ന നിലയിലാണ് ഇടപാടുകള്‍ നടന്നത്. 2013 ജൂണ്‍ 24ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരമാണിത്. 2014 ജൂണ്‍ 20ലെ വില നിലവാരത്തില്‍ നിന്ന് എണ്ണ വില 13 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇറാഖ് ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 115 ഡോളര്‍ വരെ എണ്ണ വില ഉയര്‍ന്നിരുന്നു. സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും ചൈനയില്‍ ഉപഭോഗം രണ്ട് ശതമാനത്തോളം കുറഞ്ഞതാണ് എണ്ണ വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.