You are Here : Home / News Plus

പി.സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Text Size  

Story Dated: Friday, September 05, 2014 04:57 hrs UTC

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സദാശിവത്തെ ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ളൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അലിയാണ് ഹര്‍ജി നല്‍കിയത്.
ഭരണഘടനയുടെ 124-ാം ചട്ടപ്രകാരം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവര്‍ മറ്റു പദവികള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ടെന്നും അതിനാല്‍ സദാശിവത്തിന് ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സദാശിവത്തിന്‍െറ നിയമനം റദ്ദാക്കണമെന്നും ഹര്‍ജി തീര്‍പ്പാകുന്നതുവരെ ഗവര്‍ണറെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.