You are Here : Home / News Plus

ഐ.എന്‍.എസ്. സുമിത്ര പുറത്തിറങ്ങി

Text Size  

Story Dated: Friday, September 05, 2014 04:11 hrs UTC

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പട്രോളിങ് കപ്പലായ ഐ.എന്‍.എസ്. സുമിത്ര പുറത്തിറക്കി. ചെന്നൈയില്‍ വ്യാഴാഴ്ചനടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധൊവാന്‍ കപ്പല്‍ കമ്മീഷന്‍ചെയ്തു. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ഐ.എന്‍.എസ്. സുമിത്രയ്ക്ക് 2.200 ടണ്‍ കേവു ഭാരമുണ്ട്. മണിക്കൂറില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലില്‍ പട്രോളിങ്ങിനുള്ള അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 76 എം.എം. മീഡിയം റേഞ്ച് ഗണ്‍ അടക്കം അത്യാധുനിക ആയുധങ്ങളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലായിരിക്കും ഐ. എന്‍.എസ്. സുമിത്ര പ്രവര്‍ത്തിക്കുക. ഈ പരമ്പരയിലെ നാലാമത്തെ കപ്പലാണിത്. ഐ.എന്‍.എസ്. സരയു, സുനന്യ , സുമേധു എന്നിവ നേരത്തേ നാവികസേനയ്ക്ക് കൈമാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.