You are Here : Home / News Plus

ഗുരു ഉത്സവ് ആചരിക്കില്ലെന്ന് തമിഴ്നാട്

Text Size  

Story Dated: Thursday, September 04, 2014 07:25 hrs UTC

ദേശീയ അധ്യാപകദിനം ഗുരു ഉത്സവ് ആയി ആചരിക്കില്ലെന്ന് തമിഴ്നാട്. ഇക്കാര്യം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിന് തമിഴ്നാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും പഴയതു പോലെ അധ്യാപക ദിനമായി ആചരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയെ കാവിയണിയിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് അധ്യാപക ദിനം 'ഗുരു ഉത്സവ്' ആക്കി മാറ്റിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അധ്യാപകദിനത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അയച്ച സര്‍ക്കുലറില്‍ അധ്യാപകദിനം എന്ന പദമില്ലായിരുന്നു. പകരം സംഘ്പരിവാര്‍ പദാവലിയില്‍നിന്നുള്ള 'ഗുരു ഉത്സവ്' എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.