You are Here : Home / News Plus

സെന്‍സെക്‌സ് 27,000 കടന്നു

Text Size  

Story Dated: Tuesday, September 02, 2014 11:18 hrs UTC

എട്ട് ദിവസത്തെ തുടര്‍ച്ചയായനേട്ടത്തില്‍ സെന്‍സെക്‌സ് ചരിത്രം കുറിച്ചു. 158.53 പോയന്റ് നേട്ടത്തോടെ 27026.08ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന മെയ് 26 മുതല്‍ 100 ദിവസം ഇന്ത്യന്‍ ഓഹരിവിപണികളുടെ മികച്ച സമയമായിരുന്നു. ഓരോദിവസവും പുതിയ റെക്കോഡുകളിട്ടാണ് വിപണികള്‍ മുന്നേറിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സെന്‍സെക്‌സ് ചരിത്രനേട്ടം കൈവരിച്ചത്. നിഫ്റ്റി ഒരവസരത്തില്‍ 8102 വരെയെത്തി. 8083ലാണ് ക്ലോസ് ചെയ്തത്. സമ്പദ്ഘടന തിരിച്ചുവരവിന്റെ സൂചന നല്‍കി 5.7 ശതമാനം വളര്‍ച്ച കൈവരിച്ചതാണ് വിപണിയുടെ ഇന്നത്തെ നേട്ടത്തിനും സഹായിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.