You are Here : Home / News Plus

ഹര്‍ത്താല്‍ ആരംഭിച്ചു

Text Size  

Story Dated: Tuesday, September 02, 2014 03:54 hrs UTC

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ പിന്തുണയുമുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ തയാറായില്ല. ഹര്‍ത്താലിനു മുമ്പ് തന്നെ ഇവിടെ സര്‍വീസ് നിര്‍ത്തിവച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.