You are Here : Home / News Plus

ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

Text Size  

Story Dated: Monday, September 01, 2014 06:13 hrs UTC

ദുബായ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ളണ്ടിനെതിരെ രണ്ടു മത്സരങ്ങളില്‍ വിജയിക്കാനായതാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണം. ഇന്നലെ സിംബാവെക്കെതിരെ ആസ്ട്രേലിയയുടെ തോല്‍വിയും ഇന്ത്യയുടെ റാങ്കിങ് മുന്നേറ്റത്തിന് കാരണമായി. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാമതുമുണ്ട്.
114 പോയന്‍റുള്ള ഇന്ത്യക്കു തൊട്ടുതാഴെ ഒരു പോയന്‍റ് വിത്യാസത്തില്‍ 113 പോയിന്‍്റുമായി ദക്ഷിണാഫ്രിക്കയുണ്ട്. ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ളണ്ടുമായുള്ള മറ്റു മത്സരങ്ങളും ജയിക്കുകയും ത്രിരാഷ്ട്ര ടൂര്‍ണമെന്‍്റിലെ അടുത്ത മത്സരത്തില്‍ ഓസിസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും വേണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.