You are Here : Home / News Plus

നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു

Text Size  

Story Dated: Monday, September 01, 2014 12:33 hrs UTC

നാഷനല്‍ എക്‌സ്‌ചേഞ്ച് സൂചികയായി നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു.ഖനന മേഖലയിലെ കമ്പനികളായ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗോയില്‍ എന്നിവയെല്ലാം ഇന്ന് നേട്ടം കാണിക്കുന്നു. മാരുതി സുസൂക്കി, ലാഴ്‌സണ്‍ എന്നിവ ഇന്ന് മൂന്നു ശതമാനത്തോളം നേട്ടം കാണിക്കുന്നു. ഹീറോ മോട്ടോ കോപ്, സിപ്‌ള, എന്നിവയും നേട്ടത്തിലാണ്. ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് എന്നീ ബാങ്കിങ് ഓഹരികളിലും വന്‍ കുതിപ്പ് കാണിക്കുന്നു. ഇപ്പോള്‍ 60 പോയിന്റ് നേട്ടത്തോടെ 8,015 എന്ന നിലയിലാണ് നിഫ്റ്റി. സെന്‍സെക്‌സ് 200 പോയിന്റ് വരെയാണ് രാവിലെ ഉയര്‍ന്നത്. ഇപ്പോള്‍ 26,830 കടന്നു മുന്നേറുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.