You are Here : Home / News Plus

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സുപ്രീകോടതിയുടെ വിമര്‍ശനം

Text Size  

Story Dated: Monday, September 01, 2014 12:30 hrs UTC

ദില്ലി:പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തു വരുമെന്ന് സുപ്രീംകോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.സിബിഐയെ പോലുള്ള സ്വതന്ത്ര ഏജന്‍സ് കേസ് അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രിയുടെ താത്പര്യമല്ലേ സംരക്ഷിക്കുക എന്നും ഈ യോഗത്തില്‍ മുഖ്യമന്ത്രി ആണോ അധ്യക്ഷത വഹിച്ചതെന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.