You are Here : Home / News Plus

മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

Text Size  

Story Dated: Sunday, August 31, 2014 05:35 hrs UTC

കൊച്ചി: മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. മദ്യനിരോധം സംസ്ഥാനത്തിന്‍െറ വികസനത്തെ പിന്നോട്ടടിക്കുമെന്നും മദ്യനയം മൂലമുണ്ടാകുന്ന റവന്യൂനഷ്ടം ശമ്പളവര്‍ധനയെ ബാധിക്കുമെന്നും ശമ്പള പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മദ്യനിരോധത്തോടെ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്നും മദ്യം കുടില്‍ വ്യവസായമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മതനേതാക്കളോടും സാഹിത്യകാരന്മാരോടും അഭിപ്രായം ചോദിച്ചല്ല മദ്യനിരോധനത്തില്‍ തീരുമാനമെടുക്കേണ്ടത്. തൊഴില്‍രംഗത്തെയും സാമ്പത്തികരംഗത്തെയും വിദഗ്ധരാണ് ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത്.മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കും. കുറച്ച് മദ്യം കുടിക്കേണ്ടവര്‍ക്ക് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാന്‍ അവസരമുണ്ടാക്കണം. മദ്യനയമല്ല മദ്യ സംസ്കാരമാണ് മാറേണ്ടത്. അയല്‍ സംസ്ഥാനങ്ങള്‍ മദ്യനയം പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. മതനേതാക്കളുടെ വാക്ക് കേട്ട് സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചാല്‍ വരും തലമുറയോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പിറവത്ത് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.