You are Here : Home / News Plus

ബാര്‍ തുറക്കാന്‍ ശിപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റ്: മന്ത്രി

Text Size  

Story Dated: Wednesday, August 27, 2014 12:39 hrs UTC

418 ബാറുകള്‍ തുറക്കണമെന്ന് ധനമന്ത്രി കെ.എം. മാണി തന്നോട് ശിപാര്‍ശ ചെയ്തതായി പരക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കെ. എം.മാണിയുടെ ശിപാര്‍ശയുടെ കാര്യം താന്‍ പറഞ്ഞതായ വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.