You are Here : Home / News Plus

മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

Text Size  

Story Dated: Wednesday, August 27, 2014 07:26 hrs UTC

 മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ബാര്‍ വിഷയത്തില്‍ കടുത്ത നടപടി വേണ്ടായിരുന്നുവെന്നാണ് പൊതുവികാരമെന്നും മുഖ്യമന്ത്രി  പറഞ്ഞു.മനസ്സാക്ഷിക്കനുസരിച്ചുള്ള തീരുമാനമാണോ ഇതെന്ന് ഒരു ഘടകകക്ഷി മന്ത്രി യോഗത്തില്‍ ചോദിച്ചു. ലീഗ് മദ്യനയത്തെ കറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നിന്നെങ്കിലും പ്രായാഗികതയെ ചോദ്യം ചെയ്തതായാണ് സൂചന. മദ്യ നിരോധം നടപ്പാക്കിയ ഗുജറാത്ത് പോലെയുള്ള സംസഥാനങ്ങളിലെ അവസ്ഥ പരിശോധിച്ചോ എന്ന ചോദ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മദ്യനയത്തെ അനൂകൂലിച്ച് സംസാരിച്ചവരും യോഗത്തില്‍ വിമര്‍ശിച്ചാണ് സംസാരിച്ചത്. ഇത് കൂട്ടമായ തീരുമാനമാണെന്നും 7500 കോടി നഷ്ടമുണ്ടാക്കിയ ധനമന്ത്രിയാണ് താനെന്ന് ആരും പറയരുതെന്ന് ധനമന്ത്രി കെ.എം മാണി യോഗത്തില്‍ വ്യക്തമാക്കി. സര്‍വീസുകള്‍ വെട്ടിക്കുറിച്ചും ചാര്‍ജ് വര്‍ധിപ്പിച്ചും വിമാനക്കമ്പനികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നകാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച ചെയ്യും. ആലപ്പുഴ തുറമുഖത്ത 209 തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് അപകടത്തിനിടെ മരിക്കുന്നവരുടെ അടിയന്തരസഹായം 15000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.