You are Here : Home / News Plus

മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, August 25, 2014 01:16 hrs UTC

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ല. മദ്യനയം പുറത്തുവരാതെ ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല.നയത്തില്‍ പ്രത്യേക ഉത്തരവ് ഈ ഘട്ടത്തില്‍ നല്‍കാനാവില്ല. ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ സ്‌റ്റേ അനുവദിക്കാന്‍ കഴിയില്ലെ. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാരിനാണ്. ഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ ലൈസന്‍സ് നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നിലപാടിനെ കോടതി പരോക്ഷമായി വിമര്‍ശിച്ചു. ടൂറിസ്റ്റുകള്‍ക്ക് വേണ്ടത് നല്‍കുകയല്ല നമ്മുടെ ജോലി. രാജ്യത്തിന് അതിന്റേതായ സംസ്‌കാരമുണ്ടെന്നും കോടതി പറഞ്ഞു. മദ്യനയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാക്കണം. ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.