You are Here : Home / News Plus

മഴ : കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, August 23, 2014 06:17 hrs UTC

സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ ശക്തമായി തുടരുന്നു. കൊല്ലത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കരവാളൂര്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍(68) ആണ് മരിച്ചത്. ചിതറയിലും ചടയമംഗലത്തും ഓരോ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ശക്തമായ മഴയെതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് പുല്ലുമ്പാറയിലും വാമനപുരത്തും കനത്ത മഴയെതുടര്‍ന്ന് ഗാതഗതം നിലച്ചിട്ടുണ്ട്.പൂല്ലൂമ്പാറ പഞ്ചായത്തിലെ ശാസ്താം നട,തലനിന്നമൂല എന്നീ ഗ്രാമങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. ഇവിടത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുളപ്പുറത്ത് 58 ഹെക്ടര്‍ ഓണ പച്ചക്കറി കൃഷി പൂര്‍ണമായി നശിച്ചു.വാമനപുരം പഞ്ചായത്തിലെ വലിയകിളച്ചാട് വെള്ളം കയറിയതിനെ തുടര്‍ന്ന് വാമനപുരം-ആറ്റിങ്ങല്‍ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ഇവിടത്തെ രാജപ്പന്‍നായരെന്നയാളുടെ കടയും വീടും കുട്ടന്‍നാടാരെന്നയാളുടെ വീടും വെള്ളത്തിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.