You are Here : Home / News Plus

ജനവികാരം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Thursday, August 21, 2014 03:39 hrs UTC

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് 418 ബാറുകള്‍ തുറക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനങ്ങളുടെയും നാടിന്‍െറയും നന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണിത്. മദ്യ നിരോധ വിഷയത്തില്‍ ഘടകകക്ഷികള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. യു.ഡി.എഫ് തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.