You are Here : Home / News Plus

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തില്‍ 26 മരണം

Text Size  

Story Dated: Sunday, August 17, 2014 03:27 hrs UTC

ഉത്തരേന്ത്യയില്‍ പരക്കെ പേമാരിയും വെള്ളപ്പൊക്കവും. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് മഴ നാശംവിതയ്ക്കുന്നത്. രണ്ടുദിവസമായി പെയ്യുന്ന പേമാരിയില്‍ ഉത്തരാഖണ്ഡില്‍ 24 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. വീടുകളും റോഡുകളും തകര്‍ന്നു. !ഡെറാഡൂണ്‍, പൗരി, പിതോറഗഢ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍. അസമില്‍ പ്രളയത്തെത്തുടര്‍ന്ന് രണ്ടുലക്ഷംപേരാണ് ദുരിതമനുഭവിക്കുന്നത്. ഒരു കുട്ടി മുങ്ങിമരിച്ചു. 466 ഗ്രാമങ്ങള്‍ വെള്ളത്തിലായി. 13,000 ഹെക്ടര്‍ കൃഷി നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 50 ശതമാനം വെള്ളത്തിലാണ്. ബ്രഹ്മപുത്ര, ജിയ ഭരാലി, ബേകി, ധാന്‍സിരി, പുതിമാരി എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സോഹ്‌റി ഗ്രാമത്തില്‍ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ ജഡം കിട്ടി. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹാമിര്‍പുര്‍-സിംല ദേശീയപാതയില്‍ ഭോടയ്ക്കും ഡിഡ്വിങ്ങിനുമിടയിലുള്ള പാലത്തില്‍ വിള്ളല്‍ വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.