സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നേപ്പാളിന് ആംബുലന്‍സുകള്‍ കൈമാറി. നേപ്പാളിലെ വിവിധ സംഘടനകള്‍ക്കും സ്കൂളുകള്‍ക്കുമായി 20 ആംബുലന്‍സുകളും നാലു ബസുകളുമാണ് ഇന്ത്യ സമ്മാനമായി നല്‍കിയത്. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേ വാഹനങ്ങളുടെ താക്കോലുകള്‍ കൈമാറി.നേപ്പാളിലെ 75-ഓളം ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള പുസ്തകങ്ങളും അദ്ദേഹം കൈമാറി. നയതന്ത്ര പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമുഹ്യപ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരടക്കം 2,500- ഓളം പേര് ചടങ്ങില്‍ പങ്കെടുത്തു. എംബസിയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രഞ്ജിത് റേ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വായിച്ചു.
Comments