ബാര്‍ വിഷയത്തില്‍ ജനഹിതം പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് അവകാശമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന് കെ.പി.സി.സി അധ്യക്ഷനായത് എങ്ങനെയെന്ന് എല്ലാവര്ക്കും അറിയാം. ഒറ്റയാനായാണ് സൂധീരന് വന്നത്. സുധീരന് കപട ആദര്ശവാദിയാണോ അല്ലയോ എന്ന് ജനം പറയും. ബ്രാണ്ടി ഷാപ്പ്, ബാര്‍ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായും വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments