സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത്. കത്തോലിക്ക സഭാംഗങ്ങള്‍ എന്നും കോണ്‍ഗ്രസിന് മാത്രം വോട്ടുചെയ്യുമെന്ന് കരുതരുതെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചത്.
ദേശീയ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്. കേരളത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണുന്നുണ്ട്. തൃശൂര്‍. ചാലക്കുടി, ഇടുക്കി ലോകസഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ പിന്തുണച്ചു. ഈ മണ്ഡലങ്ങളിലെ തോല്‍വി കോണ്‍ഗ്രസിനുളള മുന്നറിയിപ്പാണ്. സാധാരണക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് സംവിധാനം കാര്യക്ഷമമല്ല. എന്നാല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ളെന്നും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണമെന്നും കത്തില്ആവശ്യപ്പെടുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണ്. ചില നേതാക്കളുടെ പ്രസ്താവനകള്‍ സഭാ വിശ്വാസികളെ വൃണപ്പെടുത്തുന്നു. അഹങ്കാരികളായ നേതാക്കളെ നിലക്കുനിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments