You are Here : Home / News Plus

ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്ക്‌

Text Size  

Story Dated: Friday, August 15, 2014 03:45 hrs UTC

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 15 പേര്‍ക്കും ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്കും ലഭിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചവരില്‍ ബി.എസ്.എഫ്. ഹെഡ്‌കോണ്‍സ്റ്റബിള്‍ ടി.പി സുനില്‍കുമാര്‍, സി.ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ ബിജുകുമാര്‍ രാംചിയാരി, വി.രാധാകൃഷ്ണന്‍, ജി.എസ്. ബിജു, ജി. ഹരിപ്രസാദ്, മുഹമ്മദ് അഷ്‌റഫ്, സജിത് ഒ.വി, അസിസ്റ്റന്റ് കമാന്‍ഡന്റ് ജി.മധു എന്നിവരുള്‍പ്പെടും.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവര്‍: വേണുഗോപാലന്‍നായര്‍ (സബ് ഇന്‍സ്‌പെക്ടര്‍, ബി.എസ്.എഫ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡല്‍ഹി), അബ്ദുള്‍ അസീസ് (എ.സി.ബി ഇന്‍സ്‌പെക്ടര്‍, സി.ബി.ഐ. ചെന്നൈ), അനില്‍ കിഷോര്‍ (ഡെപ്യൂട്ടി കമാന്‍ഡര്‍, സി.ഐ.എസ്.എഫ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡല്‍ഹി), ജെ. രാജേന്ദ്രന്‍ (സി.ആര്‍.പി.എഫ്. കമാന്‍ഡര്‍, റായ്പുര്‍) എന്നിവര്‍ അര്‍ഹരായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.