You are Here : Home / News Plus

പ്ലസ്ടു: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Wednesday, August 13, 2014 09:54 hrs UTC

പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിര്‍ദേശം നല്കിയിട്ടും രേഖകള്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് എജി ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്ന് കോടതി അറിയിച്ചു. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ കേസ് കേള്‍ക്കാന്‍ കോടതിക്കു ബുദ്ധിമുട്ടാണ്. നിരുത്തരവാദപരമായി സര്‍ക്കാര്‍ പ്ലസ്ടു വിഷയത്തെ സമീപിക്കുന്നുവെന്നും ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി.

കോടതിയില്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും കോടതിയുടെ നിര്‍ദേശത്തെ ഗൗരവമായി കണ്ടില്ലെന്നും വിമര്‍ശിച്ച് സര്‍ക്കാരിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. പിന്നീട് എജിയുടെ അപേക്ഷയെ തുടര്‍ന്ന് പിഴ റദ്ദാക്കുകയായിരുന്നു.

ഇന്നാണ് സര്‍ക്കാരിനോട് രേഖകള്‍ ഹാജരാക്കുവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ എജി ഒരു ദിവസം അവധി കൂടി ആവശ്യപെടുകയായിരുന്നു. ഫയലുകള്‍ ഓഫീസ് വരെയെത്തിയെന്നും എന്നാല്‍, പഠിച്ചില്ലെന്നുമാണ് എജി കോടതിയെ അറിയിച്ചത്.

സര്‍ക്കാര്‍ എന്തൊക്കെയോ മറയ്ക്കുവാന്‍ ശ്രമിക്കുന്നതായി ഈയവസരത്തില്‍ സംശയിക്കുവാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എജിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കുവാന്‍ ഒരു ദിവസത്തെ സാവകാശം നല്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.