You are Here : Home / News Plus

ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണം തുടരുന്നു

Text Size  

Story Dated: Sunday, August 10, 2014 05:47 hrs UTC

ബഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടരുന്നു. ന്യൂനപക്ഷമായ യാസീദി വിഭാഗക്കാര്‍ക്കുനേരെ വിമതരുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യോമാക്രമണം തുടരുന്നതെന്ന് പെന്‍്റഗണ്‍ വ്യക്തമാക്കി.
മൗണ്ട് സിന്‍ജാറില്‍ കുടുങ്ങിക്കിടക്കുന്ന യാസീദി വിഭാഗക്കാര്‍ക്കുനേരെ ആക്രമണം നടത്താന്‍ ഐ.എസ്.എസ്.എസ് വിമതര്‍ ഒരുങ്ങുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വടക്കന്‍ ഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക്ക് ഒമാബ സൈന്യത്തിന് വ്യാഴാഴ്ച അനുമതി നല്‍കിയത്. വിമത ആക്രമണം ഭയന്ന് പലായനം ചെയ്ത് മൗണ്ട് സിന്‍ജാറിലത്തെിയ യാസീദി വിഭാഗക്കാര്‍ക്ക് വെള്ളിയാഴ്ച അമേരിക്കന്‍ വിമാനങ്ങള്‍ ഭക്ഷണപ്പൊതികളും വെള്ളവും എത്തിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.