You are Here : Home / News Plus

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് ഇനി പുതിയ മുഖം

Text Size  

Story Dated: Saturday, August 09, 2014 11:58 hrs UTC



ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് ഇനി പുതിയ മുഖം. ശ്രീ കോവിലിന് പടിഞ്ഞാറേ ഭാഗത്തുള്ള അനന്ത ശയനം, യക്ഷി, തിരുവമ്പാടി നടയിലെ ശ്രീകൃഷ്ണ ശൈശവ കാലം എന്നീ ചുവര്‍ചിത്രങ്ങളാണ് നവീകരിക്കുന്നത്.സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ചിത്രങ്ങളുടെ നവീകരണം നടത്തുന്നത്.

മഹാഭാരതം, രാമായണം എന്നിവയില്‍ നിന്നുമുള്ള പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണിവ. ഗുരുവായൂര്‍ ചുവര്‍ ചിത്ര രചനാ വിദ്യാലയത്തിനെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.1700 കളിലെ ചുവര്‍ചിത്രങ്ങളാണിവയെന്ന് കരുതപ്പെടുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.