You are Here : Home / News Plus

ബി.എസ്.എഫ് ജവാനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി

Text Size  

Story Dated: Friday, August 08, 2014 03:02 hrs UTC

സിയാല്‍കോട്ട്: ജമ്മുവിലെ ചിനാബ് നദിയില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക് സേനയുടെ പിടിയിലായ ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി. ബി.എസ്.എഫ് വാട്ടര്‍ വിങ്ങിലെ സത്യശീല്‍ യാദവിനെയാണ് പാക് സേന കൈമാറിയത്. മൂന്നു മണിക്ക് അതിര്‍ത്തിയിലെ ഒക്ട്രോയി പോസ്റ്റില്‍വെച്ച് ബി.എസ്.എഫ് ഡയറക്ടര്‍ ജനറലിനാണ് ജവാനെ കൈമാറിയത്. ജവാനെ കൈമാറണമെന്ന് ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ശേഷം സത്യശീലിനെ പാകിസ്താന്‍ കൈമാറിയത്.
ആര്‍കൂര്‍ മേഖലയിലെ പരാഗ് വാള്‍-ഖൗര്‍ സബ് സെക്ടറില്‍ സത്യശീല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്മാര്‍ ബോട്ടില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. നദിയുടെ വീതി കുറവുള്ള സ്ഥലത്തുവെച്ച് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് മോട്ടോര്‍ ബോട്ടിന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകര്‍ നീന്തി രക്ഷപ്പെട്ടപ്പോഴേക്കും സത്യശീലനും ബോട്ടും പാക് അതിര്‍ത്തി പിന്നിട്ടിരുന്നു.
തുടര്‍ന്ന് 400 മീറ്റര്‍ അകലെയുള്ള സിയാല്‍കോട്ടിലെ പാക് പോസ്റ്റിന് സമീപത്തുവെച്ച് വെള്ളത്തിലേക്ക് ചാടിയ ജവാനെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തി പാക് സൈനികര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കിവാല ക്യാമ്പിലെത്തിച്ച് സത്യശീലിനെ പാക് സൈന്യം ചോദ്യം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.