You are Here : Home / News Plus

ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍

Text Size  

Story Dated: Tuesday, August 05, 2014 05:45 hrs UTC

1800 ഓളം പേരുടെ കൂട്ടക്കരുതിക്കൊടുവില്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കര-വ്യോമസേനകളെ ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.
ലഫ്.കേണല്‍ പീറ്റര്‍ ലേര്‍ണറാണ് സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഹമാസ് നിര്‍മ്മിച്ച അതിര്‍ത്തികടന്നെത്തുന്ന 32 ടണലുകള്‍ പൂര്‍ണമായും തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. പിന്‍വലിക്കുന്ന സേനാംഗങ്ങള്‍ ഗാസയ്ക്ക് പുറത്ത് പ്രതിരോധം തീര്‍ക്കും. വെടിനിര്‍ത്തലിന് ശേഷവും ആക്രമണമുണ്ടായാല്‍ വീണ്ടും തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തരസമ്മര്‍ദത്തെ തുടര്‍ന്നാണ് സൈനിക പിന്മാറ്റം.
ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലും ഹമാസും വെടിനിര്‍ത്താന്‍ സമ്മതിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.