You are Here : Home / News Plus

ബിന്ധ്യയും റുക്സാനയും റിമാന്‍ഡില്‍

Text Size  

Story Dated: Monday, August 04, 2014 05:06 hrs UTC

തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ബിന്ധ്യ തോമസ്, റുക്സാന ബി. ദാസ് എന്നിവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ഉച്ചക്ക് രണ്ടരയോടെയാണ് ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. കൊച്ചി ബ്ളാക് മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതികളാണ് ഇരുവരും. കോടതി റിമാന്‍ഡ് ചെയ്ത ബിന്ധ്യയെയും റുക്സാനയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
പ്രതികളെ ഹാജരാക്കുന്നതിനിടെ നാടകീയ രംഗങ്ങളും കോടതിയില്‍ അരങ്ങേറി. കോടതിയില്‍ കെട്ടിടത്തിലേക്ക് കയറിയ റുക്സാന അവിടെ തല കറങ്ങിവീണു. തുടര്‍ന്ന് വനിതാ പൊലീസിന്‍െറ സഹായത്തോടെ റുക്സാനയെ കോടതി മുറിക്കുള്ളില്‍ എത്തിച്ചു. പിന്നീട് സാക്ഷി കൂട്ടിനുള്ളില്‍ നില്‍ക്കുമ്പോഴാണ് റുക്സാന രണ്ടാമത് തലകറങ്ങി വീണത്. ഇതേതുടര്‍ന്ന് റുക്സാനയെ വൈദ്യ പരിശോധനക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മാത്രമെ പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ സാധിക്കൂവെന്നും ജഡ്ജി അറിയിച്ചു. വൈദ്യപരിശോധനക്കായി റുക്സാനയെ കോടതിക്ക് സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ റുക്സാനക്ക് ആരോഗ്യ പ്രശ്നങ്ങളില്ളെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് റുക്സാനയെ കോടതി റിമാന്‍ഡ് ചെയ്തു.
കോടതിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ റുക്സാനയെയും ബിന്ധ്യയെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇരുവരുടെയും ആരോഗ്യനിലയില്‍ പൂര്‍ണ തൃപ്തിയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതേസമയം, കൊച്ചി ബ്ളാക് മെയിലിങ് പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി വി. ജയചന്ദ്രനെ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസിലും പ്രതിചേര്‍ത്തു. അനാശാസ്യത്തിന് പ്രേരിപ്പിച്ച് കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ളാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്ധ്യയും റുക്സാനയും രവീന്ദ്രന്‍െറ ആത്മഹത്യക്ക് വഴിവെച്ച സംഭവത്തില്‍ ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.