You are Here : Home / News Plus

തിരൂരില്‍ പുഴയില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Text Size  

Story Dated: Monday, August 04, 2014 05:44 hrs UTC

കര കവിഞ്ഞൊഴുകിയ പുഴയില്‍ ഞായറാഴ്ച കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മയിലിന്‍െറ മക്കളായ മുഹമ്മദ് റഹീസുദ്ദീന്‍ (14), മുഹമ്മദ് റമീസ് (12), ഇസ്മയിലിന്‍െറ സഹോദരന്‍ ജലീലിന്‍െറ മകന്‍ മുഹമ്മദ് അജ്മല്‍ (14) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് റമീസ്, അജ്മല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടം നടന്ന ഞായറാഴ്ച തന്നെ റഹീസുദ്ദീന്‍െറ മൃതദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പുഴ കര കവിഞ്ഞൊഴുകി സമീപത്തെ വയല്‍ വെള്ളത്തില്‍ മുങ്ങിയിരിരുന്നു. ഉപ്പൂട്ടുങ്ങല്‍ പാലത്തിന് സമീപം ചെമ്പ്ര ഭാഗത്ത് പിതൃസഹോദരന്‍ റസാഖ് കാര്‍ കഴുകുന്നത് കാണാനെത്തിയ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.