You are Here : Home / News Plus

കോഴിക്കോട് കോര്‍പറേഷനില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം

Text Size  

Story Dated: Thursday, July 24, 2014 04:35 hrs UTC

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. കോണ്‍ഗ്രസിലെ അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.എസ് സത്യഭാമയാണ് 
മേയറുടെ ചേംബറില്‍ ഇടതുകൈ ഞരമ്പു മുറിച്ച് ആത്്മഹത്യക്ക് ശ്രമിച്ചത്. മേയര്‍ എ.കെ പ്രേമജം ലിഫ്റ്റില്‍ വരുമ്പോള്‍ മേയറെ തടഞ്ഞു നിര്‍ത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ സി.പി.എം കൗണ്‍സിലര്‍ എം.പി ഹമീദും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷിനോദ് കുമാറും സത്യഭാമയെ ആശുപത്രിയിലത്തെിക്കുകയായിരുന്നു.വികസനത്തിന്‍റെ കാര്യത്തില്‍ തന്‍റെ വാര്‍ഡിനെ കോര്‍പറേഷന്‍ അവഗണിക്കുകയാണെന്ന് സത്യഭാമ പരാതിപ്പെട്ടിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യഭാമയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.