You are Here : Home / News Plus

സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെതിരെ ബി.ജെ.പി

Text Size  

Story Dated: Thursday, July 24, 2014 07:42 hrs UTC

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. ‘പാകിസ്താന്‍റെ മരുമകളായ’ സാനിയ തെലങ്കാന അംബാസഡര്‍ പദവിക്ക് അര്‍ഹയല്ലെന്ന്‍ തെലങ്കാന ബി.ജെ.പി നേതാവ് കെ.ലക്ഷ്മണ എം.എല്‍.എ പറഞ്ഞു. തെലങ്കാന നിയമസഭയില്‍ വിഷയം ഉന്നയിച്ച ലക്ഷമണ സാനിയയെ അംബാസഡറാക്കാാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചു.,തെലങ്കാന സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സാനിയയയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സാനിയയെ തെലങ്കാനയുടെ മകള്‍ എന്നു വിശേഷിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.