You are Here : Home / News Plus

ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി

Text Size  

Story Dated: Thursday, July 17, 2014 10:40 hrs UTC

ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി. അടുത്ത മാസം ആറിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ സര്‍ക്കാറിന് അഭിപ്രായമില്ലെന്ന് കരുതി കേസ് തീര്‍പ്പാക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പ്രസാദ്, എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിമാനത്താവളത്തിന്‍റെ  നടത്തിപ്പ് കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന്‍റെ  കൈവശമുളള 98 ഏക്കറിനെ കുറിച്ചാണ് ഹൈകോടതിയില്‍ കേസ് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.