You are Here : Home / News Plus

മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി

Text Size  

Story Dated: Thursday, July 17, 2014 08:12 hrs UTC

മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച നിലവില്‍ വരും. വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് 2.40 പൈസ ലഭിക്കുമെന്നും മില്‍മ അറിയിച്ചു.

പുതുക്കിയ വിലയനുസരിച്ച് കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. നിലവില്‍ 32 രൂപയാണ്. സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന് 38 രൂപയാകും. കൊഴുപ്പുള്ള ജഴ്‌സി പാലിന് 32ല്‍ നിന്ന് 35 രൂപയാകും. ഏറ്റവും കൊഴുപ്പ് കൂടിയ പച്ചക്കവറിന് 35ല്‍ നിന്ന് 40 ആയും വര്‍ധിപ്പിക്കും. ഇതിനോടൊപ്പം മില്‍മയുടെ മറ്റ് ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.