You are Here : Home / News Plus

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മതിലിടിഞ്ഞ് 11 മരണം

Text Size  

Story Dated: Sunday, July 06, 2014 06:16 hrs UTC

തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഗോഡൗണിന്‍െറ മതിലിടിഞ്ഞ് 11 മരണം. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി പ്രാഥമിക വിവരം. പുലര്‍ച്ചെയാണ് ഗോഡൗണിന്‍െറ ചുറ്റുമതില്‍ നിലംപൊത്തിയത്. അപകടത്തില്‍പ്പെട്ടരില്‍ അധികവും നിര്‍മാണത്തൊഴിലാളികളാണ്. മതിലിന് സമീപത്താണ് തൊഴിലാളികള്‍ കുടില്‍ കെട്ടിയിരുന്നത്. കുടിലിന് മുകളിലേക്ക് ചുറ്റുമതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
അപകടശബ്ദം കേട്ട പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.\

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.