You are Here : Home / News Plus

ചെന്നൈ കെട്ടിടദുരന്തം: മരണം 33 ആയി

Text Size  

Story Dated: Wednesday, July 02, 2014 04:08 hrs UTC

ചെന്നൈയില്‍ ശനിയാഴ്ച വൈകീട്ട് തകര്‍ന്നുവീണ കെട്ടിടഅപകടത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇതില്‍ ആറ് ആന്ധ്രസ്വദേശികളും നാല് ഒഡിഷക്കാരും ആറ് തമിഴ്‌നാട്ടുകാരും ഉള്‍പ്പെടും. 27 പേരെ ജീവനോടെ പുറത്തെടുക്കാനായി. കാണാതായവരുടെ കണക്കനുസരിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനെട്ടുപേര്‍ കൂടി അകപ്പെട്ടതായാണ് സൂചന. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പതിനഞ്ച് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.