You are Here : Home / News Plus

ഐ.എ.എസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം

Text Size  

Story Dated: Tuesday, June 24, 2014 05:21 hrs UTC

തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം.യോഗത്തില്‍ പ്രസിഡന്‍റ് ടോം ജോസിനെതിരെ ഒരു വിഭാഗം രംഗത്തത്തെി. ബഹളമയമായ യോഗത്തില്‍ ടോം ജോസിനെ മാറ്റി സോമസുന്ദരത്തെ പ്രസിഡന്‍റ് ആക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെതിരെ ഐ.എ.എസ് അസോസിയേഷനില്‍ പരാതി കൊടുത്തതോടെ തുടങ്ങിയ ചേരിപ്പോര് പുതിയ തലത്തിലേക്ക് വന്നിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് ചളിവാരിയെറിയാന്‍ തുടങ്ങിയതില്‍ ഇടപെട്ട് ഭരണനേതൃത്വം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.