You are Here : Home / News Plus

ജപ്പാന്‍ പൊരുതി തോറ്റു

Text Size  

Story Dated: Sunday, June 15, 2014 03:40 hrs UTC

ഐവറി കോസ്റ്റിന്റെ കുത്തിന് മുന്നില്‍  ജപ്പാന്‍  പൊരുതിവീണു. ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സിയില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. സൂപ്പര്‍താരം കെയ്‌സുകി ഹോണ്ടയുടെ മിന്നും ഗോളിലൂടെ പതിനാറാം മിനിറ്റില്‍ നേടിയ ലീഡ് 65 മിനിറ്റു കാത്ത ജപ്പാന്റെ വലയില്‍ രണ്ടു മിനിറ്റില്‍ സമാനമായ രണ്ടു ഗോള്‍ നിക്ഷേപിച്ചാണ് ഐവറി കോസ്റ്റ് വിജയം പിടിച്ചെടുത്തത്. പരിക്കേറ്റ വലഞ്ഞ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദരദിയര്‍ ദ്രോഗ്ബയുടെ വരവോടെ ഊര്‍ജം വീണ്ടെടുത്ത ഐവറി കോസ്റ്റ് 64-ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെയാണ് സമനില നേടിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.