You are Here : Home / News Plus

നടി ഇനിയയുടെ വീട്ടിലെ മോഷണത്തിനു സെല്‍ഫ് ക്ലൈമാക്സ്

Text Size  

Story Dated: Saturday, June 14, 2014 10:27 hrs UTC

നടി ഇനിയയുടെ വീട്ടില്‍ നിന്നും പത്തു പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും അപഹരിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നടിയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരന്‍ വഞ്ചിയൂര്‍ പാറ്റൂര്‍ മൂലവിളാകം ബിസ്മി ഹൗസില്‍ ഷാബിന്‍(32), ഇയാളുടെ സുഹൃത്ത് വലിയതുറ ശ്രീ ചിത്ര നഗര്‍ സ്വദേശി കരുപ്പട്ടി സജി എന്നു വിളിക്കുന്ന സജി(45) എന്നിവരാണ് അറസ്റ്റിലായത്.

ഇനിയയുടെ കുടുംബം സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. സ്വാതിയും ഷാബിനും തമ്മിലുള്ള വിവാഹ നിശ്ചയം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സ്വാതിയുടെ വീട്ടില്‍ സ്ഥിരം എത്തുമായിരുന്ന ഷാബിന്റെ വീടിന്റെ താക്കോല്‍ കരസ്ഥമാക്കി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയിരുന്നു. വീട്ടുകാര്‍ സിനിമയ്ക്ക് പോകുന്ന വിവരം സ്വാതിയില്‍ നിന്നും മനസിലാക്കിയ ഷാബിന്‍ തന്റെ സുഹൃത്ത് സജിയുടെ കൈവശം തക്കോല്‍ ഏല്‍പ്പിച്ചു. ഷാബിന്‍ വീടിന് പുറത്ത് നില്‍ക്കുകയും സജി വീടിന്റെ വാതില്‍ തുറന്നു മോഷണം നടത്തുകയും ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.