You are Here : Home / News Plus

ഭിലായ് ഉരുക്കുനിര്‍മാണ ശാലയില്‍ വാതകച്ചോര്‍ച്ച : അഞ്ചുപേര്‍ മരിച്ചു

Text Size  

Story Dated: Friday, June 13, 2014 03:36 hrs UTC

ഛത്തീസ്ഗഢിലെ ഭിലായ് ഉരുക്കു നിര്‍മാണശാലയില്‍ വാതകം ചോര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മിഥൈന്‍ വാതകമാണ് ചോര്‍ന്നത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ശാലയോടനുബന്ധിച്ച രണ്ടാംനമ്പര്‍ പമ്പ് ഹൗസിലാണ് അപകടം. ഇവിടെ പൈപ്പില്‍ നിന്ന് വെള്ളം ചോര്‍ന്ന് വാതകവുമായി കൂടിക്കലര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാതകം കൊണ്ടുപോയ പൈപ്പ്‌ലൈന്‍ ചോര്‍ന്നാണ് അപകടമുണ്ടായത്. സംഭവം നടന്നയുടന്‍ തന്നെ പോലീസും അഗ്നിശമനസേനയും പ്ലാന്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. മരിച്ചവരെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. ഉരുക്ക് നിര്‍മാണ ശാലയിലെ തൊഴിലാളികളാണ് അഞ്ചുപേരുമെന്ന് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.