You are Here : Home / News Plus

ആദായ നികുതി വെട്ടിപ്പ് കേസ് : ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി

Text Size  

Story Dated: Tuesday, June 10, 2014 05:30 hrs UTC

ആദായ നികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി. കോടതി നടപടികളോട് സഹകരിക്കണമെന്നും ജയലളിതയും ശശികലയും ജൂലൈ ആദ്യവാരത്തിലും ഹാജരാകണമെന്നും അതിനനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും എഗ്മോര്‍ അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി (സാമ്പത്തികം) ഉത്തരവിട്ടു. അഞ്ചാം തവണയാണ് കേസില്‍ ജയലളിതയോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണമാണ് ഹാജരാവാന്‍ കഴിയാതിരുന്നതെന്ന് ജയലളിതയുടെ അഭിഭാഷകര്‍ വാദിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണമാണ് തോഴി ശശികല ഹാജരാകാത്തതെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതിനെതുടര്‍ന്നാണ് വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്തി ജൂണ്‍ 30ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.