You are Here : Home / News Plus

സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Saturday, May 31, 2014 07:08 hrs UTC

കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്ക് സസ്പെന്‍ഷന്‍. വിവാദത്തിന് വഴിവെച്ച രേഖകള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് സെക്ഷന്‍ ഓഫീസര്‍ തസ്തികയുള്ള അഞ്ച് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. സ്മൃതി ഇറാനി വിദ്യാര്‍ഥിയായിട്ടുള്ള ഡല്‍ഹി സര്‍വകലാശാല സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് വിഭാഗത്തിലെ ജീവനക്കാരാണിവര്‍. രഹസ്യ ഫയലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ജീവനക്കാര്‍ക്കെതിരായ കുറ്റം.ഒരു ദേശീയ ദിനപത്രമാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. വാര്‍ത്താ വിവാദമായതോടെ സ്മൃതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തി. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ വ്യക്തിഗത വിവരങ്ങളില്‍ ബിരുദധാരിയെന്നാണ് സ്മൃതി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിരുദ വിദ്യാര്‍ഥിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിരുദധാരി പോലുമല്ലാത്ത കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കെതിരെ ശക്തമായ പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.