You are Here : Home / News Plus

വിശ്വസ്തര്‍ വിശ്വാസം ദുര്‍വിനിയോഗം ചെയ്തു : മുഖ്യമന്ത്രി

Text Size  

Story Dated: Sunday, June 30, 2013 12:06 hrs UTC

കോട്ടയം:വിശ്വസ്തര്‍ വിശ്വാസംര്‍ ദുര്‍വിനിയോഗം ചെയ്തുന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന തുറന്ന സമീപനമാണ് എക്കാലത്തും തന്റെ ശൈലി.തെറ്റുചെയ്യാത്ത ആരെയും തന്റെ രക്ഷയ്ക്കുവേണ്ടി ബലിയാടാക്കില്ല. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകും.തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ കത്തുണ്ടെന്ന് പറഞ്ഞു. എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞു. ഇതിലൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞു. കത്ത് സൃഷ്ടിക്കാന്‍ കൂട്ടുനിന്ന കമ്പ്യൂട്ടര്‍സ്ഥാപന ഉടമയെ പിടികൂടി. കഥകള്‍ സൃഷ്ടിച്ച് ഏതെങ്കിലും രീതിയില്‍ തനിക്ക് ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്.മികച്ച പൊതുപ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരത്തിന് പുതുപ്പള്ളിയില്‍ ഒരുക്കിയ സ്വീകരണസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.പുതുപ്പള്ളി നിലയ്ക്കല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, എം.പി.മാരായ ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, എം.എല്‍.എ.മാരായ ബെന്നി ബഹന്നാന്‍, പി.സി.വിഷ്ണുനാഥ്, സി.പി.മുഹമ്മദ്, കെ.പി.സി.സി. ഭാരവാഹികളായ ബാബു പ്രസാദ്, ലതിക സുഭാഷ്, ഡി.സി.സി. പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിക്കെതിരെ 'ഫേസ്ബുക്കി'ലൂടെ പരാമര്‍ശം : ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
    മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തെ 'ഫേസ്ബുക്കി'ലൂടെ 'ഷെയര്‍' ചെയ്ത ജീവനക്കാരെ സസ്‌പെന്‍ഡ്...