You are Here : Home / News Plus

പാറ്റ്‌ന സ്‌ഫോടനപരമ്പര: നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Wednesday, May 21, 2014 10:07 hrs UTC


പാറ്റ്‌ന സ്‌ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ട് നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സിമി പ്രവര്‍ത്തകനായ ഹൈദര്‍ അലിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി എന്‍ഐഎ അറിയിച്ചു.മുജീബുള്ള, നുമാന്‍, തൗഫീഖ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.  പാറ്റ്‌ന സ്‌ഫോടനം പദ്ധതിയിട്ട ഇന്ത്യന്‍ മുജീഹിദ്ദീന്റെ റാഞ്ചി ഘടകം തലവനാണ് ഹൈദര്‍ അലിയെന്നാണ് സംശയിക്കുന്നത്.എന്‍ഐഎയും ജാര്‍ഖണ്ഡ് പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ റാഞ്ചിയിലെ സിതിയോ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം എന്‍ഐഎ നിരപരാധികളെ വേട്ടയാടുകയാണെന്ന് സിതിയോ ഗ്രാമവാസികള്‍ ആരോപിച്ചു.

2013 ഒക്‌ടോബറിലാണ് പാറ്റ്‌ന സ്‌ഫോടനപരമ്പര നടന്നത്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹുങ്കാര്‍ റാലിക്കു തൊട്ടുമുമ്പാണ് എട്ടോളം സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.