You are Here : Home / News Plus

നരേന്ദ്ര മോദി- ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയും

Text Size  

Story Dated: Tuesday, May 20, 2014 07:19 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തിരഞ്ഞെടുത്തു. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ് നടന്നത്. അദ്വാനിയാണ് മോധിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുരളി മനോഹര്‍ ജോഷിയും വെങ്കയ്യ നായിഡുവും പിന്താങ്ങി. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിച്ചു. ബിജെപിയുടെ 282 എംപിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു. ബിജെപി മുഖ്യമന്ത്രിമാരായ രമണ്‍ സിങ്ങ്, വസുന്ധരാ രാജ സിന്ധ്യ, ശിവരാജ് സിങ്ങ് ചൗഹാന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. നരേന്ദ്ര മോദി വൈകിട്ട് രാഷട്രപതി പ്രണബ് മുഖര്‍ജിയെ കാണും. മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശം ഉന്നയിക്കാനാണ് കൂടിക്കാഴ്ച. മെയ് 25-നോ 27-നോ മോദി ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.