You are Here : Home / News Plus

രാജഗോപാലിന്‍റെ തോല്‍വി പരിശോധിക്കുമെന്ന് എന്‍.എസ്.എസ്

Text Size  

Story Dated: Saturday, May 17, 2014 11:06 hrs UTC




തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാലിന്‍റെ തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നു. കേന്ദ്രത്തില്‍ ഭരണമാറ്റം അനിവാര്യമായിരുന്നു. അതിന് അനുകൂലമായ വിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനായി. സംസ്ഥാനത്ത് സ്ഥിരതയുള്ള ഭരണമാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. സമദൂര നിലപാട് വിജയിച്ചെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.