You are Here : Home / News Plus

നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും

Text Size  

Story Dated: Saturday, May 17, 2014 07:30 hrs UTC

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തെരഞ്ഞെടുക്കുക. ഉച്ചക്ക് 12.30 ന് നടക്കുന്ന യോഗത്തിന് ശേഷം മോദി വാരാണാസിയില്‍വിജയറാലിയെ അഭിസംബോധന ചെയ്യും. നരേന്ദ്രമോദിക്കൊപ്പം മെയ് 21 ന് സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെ സംബന്ധിച്ച് ബിജെപി നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ് മന്ത്രിമാരുടെ കാര്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും എല്‍ കെ അദ്വാനി ഉള്‍പ്പടെ എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.