You are Here : Home / News Plus

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ട : സുപ്രീംകോടതി

Text Size  

Story Dated: Tuesday, May 06, 2014 06:53 hrs UTC

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ഉന്നതരെയും ചോദ്യം ചെയ്യാമെന്നും ജോയന്‍റ് സെക്രട്ടറിക്ക് മുകളില്‍ ഉള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഇവരെ ചോദ്യം ചയ്യണമെങ്കില്‍ സര്‍ക്കാറിന്‍റെ അനുമതി തേടേണ്ടിയിരുന്നു. സുബ്രഹ്മണ്യം സ്വാമിയും സെന്‍റര്‍ ഫോര്‍ പബ്ളിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. മുന്‍കൂര്‍ അനുമതി തേടണമെന്ന ഭരണഘടനയിലെ 6(എ)വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സൂപ്രീംകോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More