You are Here : Home / News Plus

നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Text Size  

Story Dated: Sunday, May 04, 2014 05:59 hrs UTC

കോട്ടയം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബസുടമകളും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബസുടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കുമെന്ന് ബസുടമകള്‍ക്ക് ഉറപ്പു നല്‍കിയതായി തിരുവഞ്ചൂര്‍ പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നിരക്ക് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ബസുടമകള്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More