You are Here : Home / News Plus

മോദിക്കെതിരെ കേസ് പിന്‍വലിക്കണമെന്ന് ബിജെപി

Text Size  

Story Dated: Saturday, May 03, 2014 08:55 hrs UTC

വോട്ട് ചെയ്ത ശേഷം താമര ചിഹ്നം ഉയര്‍ത്തിക്കാട്ടിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.

മോദി മനപൂര്‍വ്വം താമര ചിഹ്നം ഉയര്‍ത്തി കാണിച്ചിട്ടില്ലെന്നും മാധ്യമങ്ങളെ കാണുന്നതിനിടെ താമര ചിഹ്നം കൈയില്‍ പിടിച്ചിരുന്നുവെന്നേയുള്ളുവെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പു സെല്‍ കണ്‍വീനര്‍ ആര്‍. രാമകൃഷ്ണ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ കത്തില്‍ അറിയിച്ചു. ഗുജറാത്ത് പോലീസാണ് ചട്ടലംഘനത്തിന് മോദിക്കെതിരേ കേസെടുത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More