ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന് എം.എല്‍.എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി. മുരളീധരന് കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവന്‍െറ മാലയും 5,000 രൂപയുമാണ് മോഷണം പോയത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാന്‍ട്രി ജീവനക്കാരല്ലാതെ മറ്റാരും പ്രവേശിക്കാത്ത എ.സി കംപാര്‍ട്ട്മെന്റിലാണ് മോഷണം നടന്നത്.മുരളീധരന്‍െറ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള പാന്‍ട്രി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെ ത്താനായില്ല. കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന മുരളീധരന്‍െറയും സഹായിയുടെയും വാച്ചും ബാഗുകളും മോഷ്ടാക്കള്‍ എടുത്തിട്ടില്ല.
Comments